തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ തമിഴ്നാട്ടുകാരെ പരിഹസിച്ച് പോസ്റ്റിടുന്നവരെ വിമര്‍ശിച്ച് സിനിമാ താരം അജു വര്‍ഗീസ് രംഗത്ത്. ഒരു സാധാരണ തമിഴ്‌നാട്ടുക്കാരനെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെടുന്നത് വെറുമൊരു മുഖ്യമന്ത്രി അല്ലെന്നും അവരുടെ സകല കാര്യങ്ങളും നോക്കി നടത്തുന്ന ഒരു കൂടപ്പിറപ്പാണെന്നും അജു വര്‍ഗീസ് പറഞ്ഞു. മറ്റൊരാളില്‍ നിന്നും കടമെടുത്ത കുറിപ്പാണെന്ന് പറഞ്ഞാണ് അജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചാനലില്‍ മുഖം വരാനോ കേവലം ഷോ ഓഫിനോ വേണ്ടിയല്ല ഇവർ ഈ നെഞ്ചത്തടിച്ച് വാവിട്ട് കരയുന്നത്. ഉള്ളിന്റെ ഉള്ളില്‍ നിന്നും തന്നെ ആണ്. നമുക്ക് വേണ്ടി നല്ലത് മാത്രം ചെയ്യുന്ന കൂടപ്പിറപ്പല്ലാത്ത ഒരാൾ നഷ്ടപ്പെടുമ്പോള്‍ നമ്മളങ്ങനെ ചെയ്യില്ലാരിക്കും. എന്നാല്‍ ഉപകാരം ചെയ്യുന്നവരെ ജീവനു തുല്യം സ്‌നേഹിച്ചതിനാണോ അവരെ മണ്ടന്മാരായി മുദ്ര കുത്തുന്നതെന്നും അജു വര്‍ഗീസ് ചോദിക്കുന്നു.
ഒരു മുഖ്യമന്ത്രി മരിച്ചതില്‍ ഒരു സംസ്ഥാനം മൊത്തം കണ്ണീരില്‍ കുതിരുന്നതില്‍ പുച്ഛിക്കുന്നതിനു പകരം സ്വയമൊന്ന് തിരിഞ്ഞു നോക്കണം. ഈ നാട്ടിലെ ഏതെങ്കിലും ഒരു നേതാവ് മരിച്ചാല്‍ എന്തുകൊണ്ട് അത് സംഭവിക്കുന്നില്ലാ എന്നു തിരിച്ചറിയണം. അതില്‍ മലയാളി ബുദ്ധിമാനായതുകൊണ്ടോ തമിഴന്‍ മണ്ടനായതുകൊണ്ടോ അല്ല. നമ്മുടെ നാട്ടില്‍ സാധാരണക്കാരന് മുഖ്യമന്ത്രി എന്നാല്‍ ചാനലില്‍ മാത്രം കണ്ട് പരിചയമുള്ള, തലപ്പത്തുള്ള ഒരു വ്യക്തിയും ഇവിടെ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സാധാരണക്കാരുടെ കൂടപ്പിറപ്പില്‍ ഒരാളെപ്പോലെ എന്ന വ്യത്യാസമാണുള്ളത്. അതുകൊണ്ട് നെഞ്ചത്തടിച്ച് കരയുന്നവരെ കാണുമ്പോൾ പുച്ഛിക്കരുതെന്നും അജു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്:
Post Your Comments