ചെന്നൈ: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ തമിഴ്‌നാട്ടിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചു. തിരുവണ്ണാമലൈയില്‍ വെച്ച് കര്‍ണാടക ബസിന് നേരെ കല്ലേറ് ഉണ്ടായതിനെ തുടര്‍ന്നാണ് ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. സംഭവത്തിന് പിന്നിലെ പ്രകോപനമെന്താണെന്ന് വ്യക്തമല്ല
അതേസമയം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിയുന്നതിന്റെ ഭാഗമായുള്ള പ്രശ്‌നങ്ങളായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. പ്രശ്‌നങ്ങളുണ്ടായാല്‍ നിയന്ത്രണ വിധേയമാക്കാനായി 12 കമ്പനി കേന്ദ്രസേനയെ തമിഴ്‌നാട്ടില്‍ വിന്യസിച്ചിട്ടുണ്ട്. പോലീസും കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. പ്രശ്‌നസാധ്യത പരിഗണിച്ച് ശബരിമലയിലും പമ്പയിലും സുരക്ഷ ശക്തമാക്കുകയും പമ്പയില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള ബസ് സര്‍വ്വീസും നിര്‍ത്തിവയ്ക്കുകയും ചെയ്തു.
കൂടാതെ പ്രശ്‌നസാധ്യത കണക്കിലെടുത്ത് അയല്‍സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തികളിലും ചെക്ക് പോസ്റ്റുകളിലും പൊലീസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കി. ഇന്നലെ മുതല്‍ തമിഴ്‌നാട്ടിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നും കേരളത്തില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ജയലളിതയുടെ രോഗവിവരം അറിയുന്നതിനായി അപ്പോളോ ആശുപത്രിക്കു മുന്നില്‍ ഇന്നലെ രാവിലെ മുതല്‍ വലിയ ജനക്കൂട്ടമാണ് അനുഭവപ്പെടുന്നത്. സുരക്ഷയുടെ ഭാഗമായി പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തെങ്കിലും ഇത് ചാടിക്കടന്ന് ജനങ്ങള്‍ ആശുപത്രിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇത് തടഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിക്കു മുന്നില്‍ ഉന്തു തള്ളും പൊലീസുമായി വാക്കേറ്റവുമുണ്ടായി. ഇന്നലെ രാത്രിയാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതുയുടെ ആരോഗ്യവിവരം തിരക്കാനായി തമിഴ്നാട് ഗവര്‍ണറടക്കമുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു.
Post Your Comments