India

വീട്ടില്‍നിന്ന് പണവും ആഭരണവും മോഷ്ടിച്ച 14കാരന്‍ അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടി

ഉത്തര്‍പ്രദേശ്: പതിനാലുകാരനായ വിദ്യാര്‍ത്ഥിയും 22 കാരിയായ അധ്യാപികയും ഒളിച്ചോടി. വീട്ടില്‍നിന്ന് പണവും ആഭരണവും മോഷ്ടിച്ചതിനുശേഷമാണ് വിദ്യാര്‍ത്ഥി അധ്യാപികയെയും കൂട്ടി ഒളിച്ചോടിയത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്.

പ്രായപൂര്‍ത്തിയാകാത്ത 14 കാരന്റെ പ്രണയം വീട്ടില്‍ എതിര്‍ത്തപ്പോഴാണ് ഇരുവരും ഒളിച്ചോടിയത്. 8000 രൂപയും ആഭരണവുമാണ് വിദ്യാര്‍ത്ഥി വീട്ടില്‍നിന്ന് മോഷ്ടിച്ചത്. വിദ്യാര്‍ത്ഥിയെ കാണാതായതോടെ തെരച്ചില്‍ തുടങ്ങിയപ്പോഴാണ് സംഭവം അറിയുന്നത്. സ്‌കൂള്‍ ഉടമയുടെ മകളാണ് അധ്യാപിക. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിദ്യാര്‍ത്ഥിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

തങ്ങളുടെ മകനെ ചതിക്കുകയായിരുന്നുവെന്നും പണം മോഷ്ടിക്കാന്‍ അധ്യാപിക പറയുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിയുടെ പിതാവ് പോലീസില്‍ പരാതിപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button