ചെന്നൈ● ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയ്ക്ക് എന്തും സംഭവിക്കാമെന്ന് ജയലളിതയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ലണ്ടനിലെ ഡോക്ടര്‍ പ്രൊഫസര്‍ റിച്ചാര്‍ഡ് ബെയ്ല്. ജയലളിത ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതം കണക്കുകൂട്ടലുകള്‍ തെറ്റിച്ചതായും അദ്ദേഹം പറഞ്ഞു.
സാഹചര്യം വളരെ മോശമാണ്. അവരുടെ ജീവന് നിലര്‍ത്താന്‍ സാധ്യമായ എല്ലാം ചെയ്യുന്നുണ്ട്. ഉന്നത ചികിത്സാ വിദഗ്ധരുടെ നേതൃത്വത്തിലാണ് അവരെ ശ്രുശ്രൂഷിക്കുന്നത്. ഇപ്പോള്‍ ജീവന് രക്ഷാഉപാധികളുടെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നതെന്നും ജയയ്ക്കും കുടുംബത്തിനും തമിഴ്നാട്ടിലെ ജനങ്ങള്‍ക്കുമൊപ്പം തന്റെ ചിന്തയും പ്രാര്‍ഥനയും ഉണ്ടാകുമെന്നും ഡോ. ബെയ്ല് പ്രസ്താവനയില്‍ പറഞ്ഞു.
ബെയ്ലിന്റെ പ്രസ്താവന വായിക്കാം
Post Your Comments