
മുംബൈ : മുംബൈയില്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ബെത്‌വ മറിഞ്ഞു. അറ്റക്കുറ്റപ്പണിക്കു ശേഷം കടലിലേക്ക് ഇറക്കാന്‍ ശ്രമിക്കുന്നതിന് കപ്പല്‍ ഒരു വശത്തേക്ക് ചരിയുകയായിരുന്നെന്ന് നാവികസേനാ വക്താവ് ഡി.കെ.ശര്‍മ പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐ.എന്‍.എസ് ബെത്‌വയ്ക്ക് 3850 ടണ്‍ ഭാരമാണുള്ളത്. ഉറാന്‍ കപ്പല്‍ വേധ മിസൈലുകളും കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ബരാക് 1 മിസൈലുകളും ടോര്‍പിഡോകളും വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ കപ്പല്‍.
Post Your Comments