കൊണ്ടോട്ടി : മുസ്ലിയാരങ്ങാടി മില്ലുംപടിയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി. ജാബിര്‍ മരിച്ചു. ഞായറാഴ്ച രാത്രി 10.30നായിരുന്നു അപകടം.
അരീക്കോട് തെരട്ടമ്മല്‍ സ്വദേശിയായ ഇദ്ദേഹം കാലിക്കറ്റ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് ഫുട്ബോൾ ലോകത്തേക്ക് കടക്കുന്നത്. 1991ല്‍ കേരളപോലീസില്‍ ചേര്‍ന്നു. 1994-95 വര്‍ഷത്തെ നെഹ്റു കപ്പില്‍ ഇന്ത്യക്ക് വേണ്ടി മത്സരിച്ചു. മലപ്പുറത്ത് നിന്ന് ദേശീയ കുപ്പായമണിഞ്ഞ നാല് പേരില്‍ ഒരാളാണ് ജാബിർ. റൈറ്റ് വിങ് ബാക്കായിരുന്നു ജാബിറിന്റെ പൊസിഷന്‍. 1994 മുതല്‍ 96 വരെ സന്തോഷ് ട്രോഫിയിലും, ആദ്യമായി ഫെഡറേഷന്‍ കപ്പ് നേടിയ കേരള പോലീസ് ടീമിലും ജാബിര്‍ നിറഞ്ഞുനിന്നു. രണ്ട് വര്‍ഷമായി എം.എസ്.പിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ്. ജോലിക്കിടയിലും തെരട്ടമ്മലില്‍ കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കാന്‍ അദ്ദേഹം സമയംകണ്ടെത്തിയിരുന്നു.
ഭാര്യ: നസീറ. മക്കള്‍: ഫിദ, റിന്‍ദ, ഫഹദ്. പിതാവ് : ചെമ്പകത്ത് മുഹമ്മദ്
Post Your Comments