India

മോദി ഹിന്ദുവിരുദ്ധന്‍ : നോട്ട് അസാധുവാക്കല്‍ ഭരണത്തിന്റെ അന്ത്യംകുറിക്കും- ഹിന്ദു മഹാസഭ

 

ആഗ്ര● പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദു വിരുദ്ധനാണെന്നും 500, 1000 നോട്ട് അസാധുവാക്കല്‍ നടപടി മോദി ഭരണത്തിന്റെ അന്ത്യം കുറിക്കുന്നതിനുള്ള തുടക്കമാനെന്നും അഖിലഭാരതീയ ഹിന്ദു മഹാസഭ. ഹിന്ദുക്കളുടെ വിവാഹ സീസണില്‍ നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ബി.ജെ.പി ഇസ്ലാം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കുകയാണെന്നും ഹിന്ദു മഹാസഭ ദേശീയ ജനറല്‍ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേ ആരോപിച്ചു.

നോട്ടു നിരോധനത്തിന്റെ ഉദ്ദേശമെന്തെന്ന് ഇനിയും ആര്‍ക്കുമറിയില്ല. കഷ്തയനുഭവിക്കുന്നത് 200 ,300 രൂപയോളം ദിവസം വേതനം ലഭിക്കുന്നവരുള്‍പ്പെടുന്ന സാധാരണക്കാരാണ്. പണക്കാര്‍ക്ക് നോട്ടു നിരോധനം കൊണ്ട് ബുദ്ധിമുട്ടുണ്ടായിട്ടില്ല- പാണ്ഡേ പറഞ്ഞു

മാത്രമല്ല, ഹിന്ദു വിവാഹ സീസണ് തൊട്ടുമുന്‍പാണ്‌ നോട്ടു അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയത്. ആയിരക്കണക്കിന് ഹിന്ദു കുടുംബങ്ങള്‍ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം കടംവാങ്ങി. മറ്റുചിലര്‍ വിവാഹം നീട്ടിവയ്ക്കുകയോ, റദ്ദാക്കുകയോ പോലും ചെയ്യുകയുണ്ടായി. അതേസമയം ഹിന്ദ്വത്വ പാര്‍ട്ടി എന്നവകാശപ്പെടുന്ന പാര്‍ട്ടിയുടെ നേതാക്കന്മാര്‍ രാജ്യത്ത് ഇസ്ലാമിക് ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുന്ന തിരക്കിലാണ് അവര്‍ പറഞ്ഞു.

മോദിയുടെ മുഖംമൂടി ഇപ്പോള്‍ അഴിഞ്ഞു വീണിരിക്കുന്നുവെന്ന് മറ്റൊരു ഹിന്ദു മഹാസഭ നേതാവ് പറഞ്ഞു. നോട്ട് നിരോധനം കൊണ്ട് ഡി -മോഡിടൈസേഷനാണ് വരാന്‍ പോകുന്നതെന്നും പ്രധാനമന്ത്രിയുടെ വ്യാജ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ കൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്നും ഹിന്ദു മഹാസഭ വക്താവ് അശോക്‌ കുമാര്‍ പാണ്ഡേ പറഞ്ഞു.

shortlink

Post Your Comments


Back to top button