കൊച്ചി : വിവാദങ്ങളുടെ തോഴനാണ് രാഹുല്‍ ഈശ്വര്‍. ഇപ്പോള്‍ പ്രത്യേകിച്ച് സൈബര്‍ ലോകത്തിലെ കണ്ണിലെ
കരടായി മാറിയിരിക്കുകയാണ് രാഹുല്‍. ഫെമിനിസത്തിന് ട്വിറ്ററിലൂടെ പുതിയ നിര്‍വചനം നല്‍കാന്‍ ശ്രമിച്ച രാഹുല്‍ ഈശ്വറിന് സൈബര്‍ ലോകം കൊടുത്തത് എട്ടിന്റെ പണിയാണ്. ഫെമിനിസത്തിന് പാശ്ചാത്യ (വെസ്റ്റേണ്‍)പൗരസ്ത്യ (ഇന്ത്യന്‍) ഭേദങ്ങളും നിര്‍വചനവും നല്‍കാനുള്ള രാഹുലിന്റെ ശ്രമമാണ് ഇതിന് കാരണമായത്.
വലതുപക്ഷം സ്ത്രീപക്ഷവാദത്തെ എങ്ങനെ സമീപിക്കുന്നു എന്ന് വിശദീകരിക്കാനുള്ളതായിരുന്നു രാഹുലിന്റെ ശ്രമം. ‘പലരുടെയും ധാരണ വലതുപക്ഷം സ്ത്രീവിരുദ്ധമാണെന്നാണ്. എന്നാല്‍ പാശ്ചാത്യ ഇടതുപക്ഷ ഫെമിനിസത്തെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. ഇന്ത്യന്‍ സ്ത്രീപക്ഷവാദത്തിനെയും കുടുംബവാദത്തിനെയും അനുകൂലിക്കുന്നെ’ന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ഡിസംബര്‍ മൂന്നിനായിരുന്നു രാഹുലിന്റെ ട്വീറ്റ്.
തുടര്‍ന്ന് തൊട്ടു പിറ്റേന്ന് പ്രിയപ്പെട്ട വലതുപക്ഷ അനുഭാവികളെ, ഫെമിനിസത്തെ എതിര്‍ക്കുന്നതില്‍ മടി കാണിക്കണ്ടതില്ല. ഇന്ത്യന്‍ ഫെമിനിസത്തെയും കുടുംബവാദത്തെയും പിന്തുണയ്ക്കാനുള്ള വാദഗതികള്‍ സൃഷ്ടിക്കൂ എന്നും ട്വീറ്റ് ചെയ്തു.
ഇതോടെ സൈബര്‍ പൗരന്മാര്‍ രംഗത്തെത്തി. രാഹുലിന്റെ ഫെമിനിസം സംബന്ധിച്ച പുതിയ കണ്ടുപിടുത്തങ്ങളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. എന്താണ് ഇന്ത്യന്‍ ഫെമിനിസം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്.
Post Your Comments