കൊച്ചി: എസ് എന്‍ ഡി പി യുടെ രാഷ്ട്രീയ ചുവടുവയ്പ്പിന്റെ ഭാഗമായി പിറന്ന ഭാരത് ധര്‍മ്മ ജനസേന (ബി.ഡി.ജെ.എസ്) ഇന്ന് ഒരു വര്‍ഷം പിന്നിടുന്നു.
ജന്മദിന സമ്മേളനം ഇന്ന് അങ്കമാലിയില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ രാജീവ് ചന്ദ്രശേഖര്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും.
ഉച്ച കഴിഞ്ഞ് മൂന്നിന് അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മേളനം. സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ് ഭട്ടതിരിപ്പാട് ജന്മദിന സന്ദേശം നല്‍കും.
ജനറല്‍ സെക്രട്ടറി സുഭാഷ് വാസു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജനറല്‍ സെക്രട്ടറി ടി.വി.
ബാബു സ്വാഗതവും ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് നന്ദിയും പറയും.
സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ ഇന്ന് രാവിലെ 10.30 ന് നെടുമ്ബാശേരി വിമാനത്താവളത്തിലെത്തും. ആലുവ പാലസില്‍ എന്‍.ഡി.എ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മൂന്നിന് അദ്ദേഹം സമ്മേളന നഗരിയിലെത്തും.
ഓഡിറ്റോറിയത്തിന് പുറമെ ടി.വി സ്ക്രീനില്‍ പുറത്തും സമ്മേളനം വീക്ഷിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് തലം മുതല്‍ മുകളിലേക്കുള്ള ഭാരവാഹികളായ 15,000 പ്രതിനിധികള്‍ പങ്കെടുക്കും.
Post Your Comments