ചെന്നൈ● തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് അപ്പോളോ. ജയലളിതയുടെ ജീവന്‍ രക്ഷിക്കാന്‍ അപ്പോളോ സംഘവും എയിംസിലെ സംഘവും ശ്രമിച്ചുവരികയാണെന്നും അമ്മയെ ദൈവം അനുഗ്രഹിക്കട്ടെയെന്നും അപ്പോളോ ട്വീറ്റ് ചെയ്തു. ജയലളിത മരിച്ചതായി മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
തന്തി, സണ്‍ ന്യൂസ്, പുതു തലമുറൈ തുടങ്ങിയ ചാനലുകളാണ് ജയലളിത മരിച്ചതായി വാര്‍ത്ത പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് എ.ഐ.ഡി.എം.കെ ആസ്ഥാനത്ത് പതാക താഴ്ത്തിക്കെട്ടി. വാര്‍ത്ത പുറത്തുവന്നതോടെ അപ്പോളോ ആശുപത്രിയ്ക്ക് നേരെ കല്ലേറുണ്ടായി. സംഘര്‍ഷ സാധ്യതയെത്തുടര്‍ന്ന് ചെന്നൈയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുന്‍ കരുതല്‍ എന്ന നിലയില്‍ അപ്പോളോയില്‍ കഴിയുന്ന രോഗികളെ മറ്റ് അപ്പോളോ ശാഖകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്
Post Your Comments