മുംബൈ ● ഭാരതീയ റിസര്‍വ് ബാങ്ക് മഹാത്മാഗാന്ധി സീരിസില്‍ പുതിയ 20 നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലിന്റെ ഒപ്പോടുകൂടി പുറത്തിറങ്ങുന്ന നോട്ടില്‍ ഇരുവശത്തേയും നമ്പര്‍ പാനലില്‍ “L” അക്ഷരം പതിച്ചിട്ടുണ്ടാകും. ഈ വര്‍ഷം പ്രിന്റ് ചെയ്ത നോട്ടുകളാകും പുറത്തിറക്കുകയെന്നും റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു.
നേരത്തെ പുറത്തിറക്കിയ 20 രൂപ നോട്ടുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ തന്നെയാകും ഈ നോട്ടുകളിലും ഉണ്ടാകുക. ഇരുവശത്തും ആരോഹണ ക്രമതിലാകും സീരിയല്‍ നമ്പരുകള്‍ പതിക്കുക. പഴയ മഹാത്മാഗാന്ധി സീരീസ് 2005 ലെ 20 രൂപ നോട്ടുകള്‍ പോലെ തന്നെ ഇന്റാഗ്ലിയോ അല്ലാതെയാണ് പുതിയ നോട്ടുകളും അച്ചടിക്കുക.
പുതിയ നോട്ടുകള്‍ വന്നാലും മുന്‍പ് പുറത്തിറക്കിയ എല്ലാ 20 രൂപ നോട്ടുകള്‍ക്കും നിയമസാധുതയുണ്ടാകുമെന്നും റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.
Post Your Comments