ന്യൂ ഡൽഹി : നോട്ട് നിരോധനത്തിന്റെ ഭാഗമായി ബാങ്കുകളിലെ നിക്ഷേപത്തിലുണ്ടായ വര്‍ധനവ് കണക്കിലെടുത്ത് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ ആര്‍ബിഐ പലിശ നിരക്ക് കുറച്ചേക്കും. ഡിസംബര്‍ ഏഴിനുള്ള വായ്പാ നയപ്രഖ്യാപനത്തില്‍ 0.50 പോയിന്റ് കുറവ് വരുത്തുമെന്നാണ് സൂചന.
ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുന്നതോടെ മറ്റു ബാങ്കുകള്‍ക്കും നിരക്ക് കുറയ്ക്കാൻ നിർബന്ധിതരാകും. ഇത് ഭവന-വാഹന വായ്പകള്‍ എടുത്തവര്‍ക്ക് ഏറെ ഗുണകരമാകും.
Post Your Comments