പത്തനംതിട്ട: ശബരിമല സന്ദര്‍ശിക്കാന്‍ വരുന്ന തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള യുവതികളെ സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളെ മുന്‍നിര്‍ത്തി തടയുമെന്ന് അയ്യപ്പ ധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ഇത് ആചാരങ്ങള്‍ക്കെതിരായ കടന്നുകയറ്റമാണ്.
തൃപ്തി ദേശായിയും സംഘവും വിഷയങ്ങള്‍ പഠിച്ചിട്ട് വേണം പെരുമാറാന്‍. അവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്ത്രീകളുടെ ശബരിമലയായ ആറ്റുകാല്‍,ചക്കുളത്ത്കാവ് എന്നിവിടങ്ങളില്‍ പോയി ദര്‍ശനം നടത്തുകയാണ് ചെയ്യേണ്ടത്. അയ്യപ്പസന്നിധിയില്‍ മന:പൂര്‍വ്വ സംഘര്‍ഷമുണ്ടാക്കുന്നതിന് വേണ്ടി മാത്രമാണ് ഇപ്പോഴത്തെ അവരുടെ നീക്കമെന്നാണ് കരുതുന്നത്. ഇതിനെ വിവിധ ഭക്തജന സംഘടനകളുടെയും ഹൈന്ദവ സംഘടനകളുടെയും പിന്‍തുണയോടെ അയ്യപ്പധര്‍മ്മസേന ചെറുത്ത് തോല്‍പ്പിക്കും.
സുപ്രീംകോടതിയില്‍ നിലവില്‍ നടക്കുന്ന കേസില്‍ അയ്യപ്പധര്‍മ്മ സേന കക്ഷിയാണ്. സുപ്രീംകോടതിയുടെ അന്തിമതീരുമാനം വരുന്നത് വരെ നിലവിലെ ഹൈക്കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടി.
Post Your Comments