Kerala

റിപ്പോർട്ടർ ചാനലിന്റെ അസുഖം എന്താണെന്നറിയാം : തന്നെ നിരന്തരം ആക്ഷേപിക്കുന്നചാനലിനെതിരെ ആഞ്ഞടിച്ച് കെ.സുരേന്ദ്രന്‍

കൊച്ചി● ഫേസ്ബുക്ക്‌ പോസ്റ്റുകളുടെ പേരില്‍ തന്നെ നിരന്തരം ആക്ഷേപിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. റിപ്പോർട്ടർ ചാനലിന്റെ അസുഖം എന്താണെന്ന് മനസ്സിലാവാൻ വലിയ ഗവേഷണം ഒന്നും നടത്തേണ്ടതില്ല. ആ ചാനലിന് പണം മുടക്കിയവരാരൊക്കെയാണെന്ന് മാത്രം അറിഞ്ഞാൽ മതിയെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. പിന്നെ ഞാൻ വണ്ടിച്ചെക്കുകൊടുത്ത് ആരേയും കബളിപ്പിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

ഹുണ്ടിക്കാരും ഹവാലകളും കള്ളനോട്ടുകാരും എട്ടാം തീയതിക്കുശേഷം എന്റെ പോസ്ടിനു കീഴെ വന്നു തെറി പറയുന്നതിനെ താന്‍ വിലക്കിയിട്ടില്ല. അവർ പറയുന്ന ഓരോ തെറിയും അവരാരാണെന്നും ഉദ്ദേശം എന്താണെന്നും മററുള്ളവർക്കു മനസ്സിലാവാൻ സഹായകമാവുമല്ലോ. ഇന്നലെ ടാഗ് ഓപ്ഷൻ സൗകര്യം മുതലെടുത്ത് സാമൂഹ്യവിരുദ്ധർ നടത്തിയ നെറികേടുപോലും വാർത്തയാക്കുന്ന റിപ്പോർട്ടർ ഓൺലൈൻ ടീമിനേയും താന്‍ ആദ്യം പറഞ്ഞ ഗണത്തിലേ പെടുത്തിയിട്ടുള്ളൂ. നിങ്ങളുടെ ജോലി നിങ്ങൾ തുടരുക തന്റെ ജോലി താന്‍ തുടരുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക്‌ പോസ്റ്റില്‍ വ്യക്തമാക്കി.

ഏതാനും ദിവസങ്ങളായി സുരേന്ദ്രന്റെ ഫേസ്ബുക്ക്‌ പോസ്റ്റുകളെ പരിഹസിച്ച് റിപ്പോര്‍ട്ടര്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കിയിരുന്നു. കഴിഞ്ഞദിവസം തോമസ്‌ ഐസക്കിനെതിരെയുള്ള സുരേന്ദ്രന്റെ പോസ്റ്റില്‍ ആരോ സണ്ണി ലിയോണ്‍ മുതലായവരെ ടാഗ് ചെയ്തിരുന്നു. ഇതും സുരേന്ദ്രന്റെ പേരില്‍ ചാനല്‍ വാര്‍ത്ത‍യാക്കിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

shortlink

Post Your Comments


Back to top button