India

യുവാവ് നര്‍ത്തകിയെ സ്റ്റേജില്‍ കയറി വെടിവെച്ചു കൊന്നു

യുവാവ് നര്‍ത്തകിയെ സ്‌റ്റേജില്‍ കയറി വെടിവെച്ചു കൊന്നു. പഞ്ചാബിലെ ബതിന്‍ഡയിലാണ് സംഭവം. ഒപ്പം നൃത്തം ചെയ്യാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് 22കാരിയെ യുവാവ് സ്‌റ്റേജില്‍ കയറി വെടിവെച്ച് കൊന്നത്. കുല്‍വിന്ദര്‍ കൗര്‍ എന്ന പെണ്‍കുട്ടിയാണ് മരണപ്പെട്ടത്. പ്രദേശത്തെ ഒരു വ്യാപാരിയുടെ മകന്റെ വിവാഹത്തലേന്ന് ഒരു നൃത്ത ട്രൂപ്പിന്റെ പരിപാടി സജ്ജീകരിച്ചിരുന്നു.

വിവാഹാഘോഷത്തിനെത്തിയ വരന്റെ ചില സുഹൃത്തുക്കള്‍ അമിതമായി മദ്യപിച്ച ശേഷം ആകാശത്തേക്ക് പലതവണ വെടിവെച്ചെന്ന് പൊലീസ് പറഞ്ഞു. പിന്നീട് സ്റ്റേജില്‍ കയറി പെണ്‍കുട്ടിക്കൊപ്പം നൃത്തം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ തടഞ്ഞു. ഇതില്‍ കുപിതനായ ബില്ല എന്ന യുവാവ് തൊട്ടടുത്ത് നിന്ന് തോക്കെടുത്ത് പെണ്‍കുട്ടിക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിയെ പിടികൂടി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് പെണ്‍കുട്ടി മരിച്ചത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ മറ്റു മൂന്ന് പേരെയും പൊലീസ് പ്രതിചേര്‍ത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button