ജയ്‌പൂർ: ആർമി റിക്രൂട്ട്മെന്റിൽ പുതിയ പരിഷ്‌കാരങ്ങൾ. കായിക ക്ഷമതാ പരിശോധനക്കും വൈദ്യപരിശോധനക്കും ശേഷം എഴുത്ത് പരീക്ഷ നടത്തുന്ന നിലവിലെ രീതിയിൽ നിന്ന് വ്യത്യസ്തമായി ഇനിമുതല്‍ ആദ്യം എഴുത്ത് പരീക്ഷാ നടത്താനാണ് റിക്രൂട്ട്മെന്റ് ബോര്‍ഡിന്‍റെ തീരുമാനം. എഴുത്ത് പരീക്ഷയില്‍ യോഗ്യത നേടുന്നവരെ മാത്രമേ മറ്റ് പരിശോധനകൾക്ക് വിധേയമാക്കുകയുള്ളൂ.
എഴുത്ത് പരീക്ഷ പൂര്‍ണ്ണമായി ഓണ്‍ലൈന്‍ വഴി ആക്കുന്നതോടെ റിക്രൂട്ട്മെന്റില്‍ ക്രമക്കേടുകള്‍ നടക്കാനും സാധ്യതയുണ്ടാകില്ല. തുടക്കം എന്ന നിലയില്‍ ജയ്പൂര്‍, അംബാല, ചെന്നൈ എന്നിവിടങ്ങളിലായിരിക്കും പുതിയ രീതി നടപ്പാക്കുക.
Post Your Comments