ബംഗളൂരു : കര്‍ണാടകയില്‍ 71 ലക്ഷം വിലവരുന്ന 2000ന്റെ നോട്ടുമായി മൂന്നു പേര് കര്‍ണാടകത്തില്‍ പിടിയില്‍. ബൈലൂര്‍ ജില്ലയിലാണ് സംഭവം. പണം കാറില്‍ കൊണ്ടു പോകവെയാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇമ്രാന് ഹുസൈന്, ആസിഫ് ഉമര്‍, ദീപക് ഷെട്ടി എന്നിവരാണ് പിടിയിലായത്. കണ്ടെടുത്ത പണം സംബന്ധിച്ച് മതിയായ രേഖകള്‍ ഇവര്‍ക്ക് ഹാജരാക്കാനായില്ല. പിടിയിലായ മൂന്നു പേരെയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments