വെഞ്ഞാറമൂട്● സ്കൂള്‍ പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവതിയുടെ പക്കല്‍ നിന്നും കഞ്ചാവ് പിടികൂടി. സ്കൂള്‍ കേന്ദ്രികരിച്ചു കഞ്ചാവ് വിതരണം നടത്തിവന്ന സംഘത്തില്‍ ഉള്‍പ്പെട്ട യുവതിയാണ് പിടിയിലായത്. ഇവരോടൊപ്പം രണ്ട് പുരുഷന്മാരും ഉണ്ടായിരുന്നു. സംശയം തോന്നിയായിരുന്നു ഇവരേ പോലീസ് ചോദ്യം ചെയ്തത്. എന്നാല്‍ സംഘത്തില്‍ ഉണ്ടായിരുന്ന രണ്ട് പുരുഷന്മാര് എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം ആറ്റില്‍ ചാടി രക്ഷപ്പെട്ടു. ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്ന ഭവാനി എന്ന 22 കാരിയെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ ബാഗില്‍ നിന്നും 40 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കൂടാതെ ബാഗില്‍ നിന്ന് നിരവധി എ.ടി.എം കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്. ഇവയില്‍ ഒരു കാര്‍ഡ് കഴിഞ്ഞ ദിവസം 3500 രൂപ ഉള്‍പ്പെടെ പേഴ്സോടെ നഷ്ട്ടപ്പെട്ട കാട്ടക്കട സ്വദേശിയുടെതാണ് എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഭവാനിയ്ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Post Your Comments