ദില്ലി: ജനുവരിയില്‍ ശബരിമലയില്‍ കയറുമെന്നും തടയുമെന്ന ഭീഷണി വകവയ്ക്കുന്നില്ലെന്നും ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായി.പമ്പയില്‍ ദുര്‍ഗാവാഹിനി സംഘടന തടയാന്‍ ശ്രമിച്ചാല്‍ അപ്പോള്‍ കാണാമെന്നും ,ഈമാസം അവസാനം കേരളത്തിലെത്തി സമാന മനസ്‌കരുമായി ചര്‍ച്ച നടത്തുമെന്നും തൃപതി മുംബൈയില്‍ പറഞ്ഞു.
ഡിബംബര്‍ അവസാനം ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്കെത്തും. ആരെതിര്‍ത്താലും നിലപാടില്‍ മാറ്റമില്ല. ഹാജി അലി ദര്‍ഗയിലും ശനിശിഗ്‌നാപൂര്‍ ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പ്രവേശനം നേടിയെടുത്ത ആത്മവിശ്വാസത്തിലാണ് തൃപ്തി ദേശായി ശബരിമലയിലേക്ക് എത്തുന്നത്.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പുതന്നെ ദേവസ്വംബോര്‍ഡിന് കത്തയച്ചിരുന്നെന്ന് തൃപ്തി ദേശായി പറഞ്ഞു. ദേവസ്വം ബോര്‍ഡ് ഇതുവരെ മറുപടി തന്നില്ല. നൂറോളം പ്രവര്‍ത്തകരുമായി ജനുവരി ആദ്യവാരം ശബരിമലയിലെത്തുമെന്നും അവർ പറഞ്ഞു .
Post Your Comments