ന്യൂഡല്‍ഹി: നോട്ടു നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിക്കിടയില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥരുടെ ശമ്പളം ബാങ്കുകളില്‍ നിന്നും പിന്‍വലിക്കുന്നതില്‍ ഇന്ത്യ പാക് നയതന്ത്ര യുദ്ധം. ശമ്പളം ഡോളാറായി പിന്‍വലിക്കുന്ന പാക് എമ്പസി ഉദ്യോഗസ്ഥരോട് ഇടപാടുകള്‍ക്കായി കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചിരിക്കുന്നത്.
പുതിയതായി ചില ഫോമുകള്‍ പൂരിപ്പിച്ചു നല്‍കുക,? പണം എന്ത് ആവശ്യങ്ങള്‍ക്കാണ് പിന്‍വലിക്കുന്നത് എന്ന് വ്യക്തമാക്കുക എന്നിവ കൂടാതെ ഡോളറായി പിന്‍വലിക്കുന്ന പണം അതേ ബാങ്കില്‍ തന്നെ മാറ്റി വാങ്ങുക മുതലായ നടപടികളിലാണ് പാക് പ്രതിഷേധം. പ്രസ്തുത ബാങ്കിലെ വിനിമയ നിരക്ക് കുറവായതിനാല്‍ ഡോളര്‍ അവിടെ നിന്ന് മാറ്റി വാങ്ങില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.
കഴിഞ്ഞ ആഴ്ച മുതല്‍ നിലവില്‍ വന്ന, പാക് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമാനമായ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വരുമെന്ന് വിദേശകാര്യമന്ത്രാലയത്തിന് പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പാക് ഉദ്യോഗസ്ഥര്‍ക്കെതിരെ അത്തരമൊരു നീക്കം നടത്തിയിട്ടില്ലെന്നാണ് വിദേശമന്ത്രാലയത്തിന്റെ വിശദീകരണം.
Post Your Comments