ദുബായ്: യുഎഇയുടെ 45 ആം ദേശീയ ദിനാഘോഷത്തിനിടെ മറ്റൊരു നേട്ടം കൂടി രാജ്യത്തെ തേടിയെത്തി . യുഎഇയുടെ സൂപ്പര്‍ താരം ഒമര്‍ അബ്ദുറഹ്മാനെ ഏഷ്യന്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തു.ഇറാഖ് എയര്‍ ഫോഴ്സ് ക്ലബിനെ ഹമ്മാദി അഹമ്മദിനെയും ചൈനയിലെ ഷാങ്ഹാഹായ് ക്ലബിന്റെ വു ലിയെയും പിന്തള്ളിയാണ് അമൂറി എന്ന വിളിപ്പേരുള്ള അബ്ദുല്റഹ്മാന് സ്വന്തമാക്കിയത്.
അതേ സമയം ഓസ്ട്രേലിയന്‍ വിങര്‍ കെയില്റ്റിന് ഫൂര്‍ഡിനെ മികച്ച വനിതാ താരമായും ലെസ്റ്റര്‍സിറ്റിക്ക് വേണ്ടി കളിക്കുന്ന ജപ്പാന്റെ ഷിന്‍ജി ഒകസാക്കിയെ ഇന്റര്‍നാഷണല്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ ആയും തെരഞ്ഞെടുത്തു.
Post Your Comments