News

ബി.ഡി.ജെ.എസിന്റെ’ ഭാവിയെ കുറിച്ച് എനിക്ക് അറിയുകയില്ല; ഞാൻ നോക്കിയിട്ടു വേണ്ടെ ഭാവിയെ കുറിച്ചറിയാൻ?’ വെള്ളാപ്പള്ളി പറയുന്നു

വെള്ളാപ്പള്ളി നടേശൻ ബി.ഡി.ജെ.എസ് എന്ന സംഘടനയുമായി അകന്നു തന്നെ നിൽക്കുകയാണ്. ബി.ഡി.ജെ.എസിൽ താൻ അംഗം പോലുമല്ലെന്ന് വെള്ളാപ്പള്ളി നടേശൻ അടുത്തിടെ ഒരു മാധ്യമത്തിനനുവദിച്ച അഭിമുഖത്തിൽ പറയുന്നു . ‘ബി.ഡി.ജെ.എസിന്റെ’ ഭാവിയെ കുറിച്ച് എനിക്ക് അറിയുകയില്ല; ഞാൻ നോക്കിയിട്ടു വേണ്ടെ ഭാവിയെ കുറിച്ചറിയാൻ?’ വെള്ളാപ്പള്ളി തുറന്നടിച്ചു.

എസ്.എൻ.ഡി.പിയ്ക്ക് ബിഡിജെഎസുമായി ഒരു തരത്തിലും ബന്ധമില്ല. ഔദ്യോഗികമായ സംഘടനയായി പ്രഖ്യാപിക്കാൻ വിളിച്ചു; പോയി. അത്ര ബന്ധമേ ഉള്ളൂ’ വെള്ളാപ്പള്ളി തുടർന്നു.

വാഗ്ദാനം ചെയ്യപ്പെട്ട അധികാരസ്ഥാനങ്ങള്‍ കിട്ടാതെ വന്നതോടെ ബി.ജെ.പിക്കെതിരേ നിലപാട് കടുപ്പിച്ച് വെള്ളാപ്പള്ളി നേരത്തെ രംഗത്തെത്തിയിരുന്നു . കേന്ദ്ര സര്‍ക്കാരില്‍ നിന്നും സ്ഥാനങ്ങള്‍ നേടാനുള്ള സമര്‍ദതന്ത്രമാണ് ബി.ഡി.ജെ.എസ് പുറത്തെടുത്തിരിക്കുന്നതെന്ന് ആരോപണങ്ങളുണ്ടായിരുന്നു .
ബി.ഡി.ജെ.എസ് -ബി.ജെ.പി ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി തുറന്നടിക്കുമ്പോള്‍ മുന്നണി ബന്ധത്തില്‍ തര്‍ക്കങ്ങളില്ലെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട്.

shortlink

Post Your Comments


Back to top button