NewsIndia

പ്രോസിക്യൂട്ട് ചെയ്യുന്നത് മാപ്പർഹിക്കാത്ത തെറ്റ്: സഞ്ജു വി സാംസൺ വിഷയത്തിൽ ശശി തരൂർ എംപി പ്രതികരിക്കുന്നു

തിരുവനന്തപുരം: സഞ്ജു വി സാംസണ് പിന്തുണയുമായി ശശി തരൂർ എംപി രംഗത്ത്. സഞ്ജുവിനെതിരെയുണ്ടായ പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതിനെയും സഞ്ജുവിനെ പ്രൊസിക്യൂട്ട് ചെയ്യുന്നതിനെയും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

അനുമതിയില്ലാതെ ടീമില്‍ നിന്നു വിട്ടു നിന്നെന്നും,ഔട്ടായപ്പോൾ ബാറ്റ് തറയിലടിച്ച് പൊട്ടിച്ചെന്നുമാണ് സഞ്ജുവിനെതിരായ പരാതി.കെസിഎ അധ്യക്ഷന്‍ ടിസി മാത്യുവിനെ സഞ്ജുവിന്‍റെ പിതാവ് ഫോണിലൂടെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. സഞ്ജുവിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി കെസിഎ നാലംഗ സമിതിയെ രൂപീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button