ഏറെ കാത്തിരുന്ന വണ്‍ പ്ലസ് 3 T, ഇന്ത്യന്‍ വിപണിയിലേക്ക്. വണ്‍ പ്ലസ് 3T യുടെ 64 ജിബി സ്റ്റോറേജ് മോഡലിന് 29999 രൂപയും 128 ജിബി വേര്‍ഷന്‍ മോഡലിന് 34999 രൂപയും വില വരും. ഇ കൊമേഴ്സ് സൈറ്റായ ആമസോണില്‍ നിന്നും ഡിസംബര്‍ 14 മുതല്‍ വണ്‍ പ്ലസ് 3T ലഭ്യമാകും.
ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 820 പ്രോസസർ, 8 മെഗാപിക്സല്‍ സെക്കണ്ടറി ക്യാമറ, 16 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 128 ജിബി സ്റ്റോറേജ് സ്പെയ്സ് എന്നിവയാണ് വണ്‍ പ്ലസ് 3 T യുടെ പ്രത്യേകതകൾ. ഒപ്പം, 3000 mAh ല്‍ നിന്നും 3400 mAh ബാറ്ററിയുടെ ഫാസ്റ്റ് ചാര്‍ജിങ്ങ് ഫീച്ചറും വണ്‍പ്ലസ് 3T യില്‍ ലഭ്യമാകും. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഒപ്ടിക് അമോള്‍ഡ് ഡിസ്പ്ലേയ്ക്ക് കോര്‍ണിങ്ങ് ഗോറില്ല ഗ്ലാസ് 4 സുരക്ഷയേകും. ആന്‍ഡ്രോയ്ഡ് ന്യൂഗട്ടിന് വേണ്ടി സജ്ജീകരിച്ച ഒക്സിജന്‍ ഒഎസിലാണ് വണ്‍പ്ലസ് 3T എത്തുക.
Post Your Comments