കേരളത്തില്‍ പലയിടങ്ങളിലും കടുത്ത തണുപ്പും മൂടല്‍മഞ്ഞും. നാഡ ചുഴലിക്കാറ്റിനു പിന്നാലെ കൊച്ചി നഗരത്തിലടക്കം മൂടല്‍മഞ്ഞ് ശക്തമാകുകയാണ്. ഇന്നലെ രാത്രി പെയ്ത മഴയ്ക്കുശേഷം തുടങ്ങിയ തണുപ്പ് തുടർന്നു. 20 ഡിഗ്രി സെല്‍ഷ്യസായിരുന്നു പുലര്‍ച്ചത്തെ താപനില. മൂന്നാറില്‍ പതിനഞ്ചും വയനാട്ടില്‍ 18 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി മൂന്നാറിലെ താപനില മൈനസ് നാല് ഡിഗ്രിയിലെത്തി. മൂന്നാറിലെ താപനില ഇത്രയും താഴുന്നത് ഈ വര്‍ഷം ഇതാദ്യമായാണ്. കൊച്ചിയില്‍ കഴിഞ്ഞദിവസവും അതിരാവിലെയും വൈകിട്ടും മൂടല്‍മഞ്ഞുണ്ടായിരുന്നു. കൂടാതെ കേരളത്തില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് നിരീക്ഷണകേന്ദ്രം അറിയിച്ചു.
കേരളത്തില്‍ പതിവില്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടാന്‍ കാരണം വടക്കന്‍ കാറ്റിന്റെ സാന്നിധ്യമാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്.സുദേവന്‍ പറഞ്ഞു. തമിഴ്നാട് തീരത്തെത്തിയ നാഡാ ചുഴലിക്കാറ്റും ഈ ദിവസങ്ങളിലെ തണുപ്പിന് കാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments