ന്യൂഡൽഹി: ചൈനയുടെ യുദ്ധക്കപ്പലും അന്തര്‍വാഹിനിയും ഇന്ത്യന്‍ സമുദ്രത്തില്‍ വിന്യസിച്ചിരിക്കുന്നതായി വിവരം. ഇക്കാര്യം നാവിക സേന മേധാവി സുനില്‍ ലാന്‍ബെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാവിക സേന ചൈനയുടെ നീക്കം സസൂഷ്മം നിരീക്ഷിച്ചു വരികയാണെന്നും ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളിയുണ്ടായാൽ നേരിടാൻ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെ കറാച്ചി തുറമുഖത്താണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി പാക്- ചൈന സംയുക്തമായി യുദ്ധക്കപ്പലുകള്‍ വിന്യസിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ചൈനയുടെ പുതിയ നീക്കം.
Post Your Comments