തിരുവനന്തപുരം● ഗുണ്ടാ ആക്രമണക്കേസിലെ പ്രതിയായ മകനെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ എ.എസ്.ഐയും ഭാര്യയും ചേർന്ന് ആക്രമിച്ചു. തിരുവനന്തപുരം ശാസ്തമംഗലത്താണ് സംഭവം. മ്യൂസിയം പോലീസിലെയും സിറ്റി ഷാഡോ പോലീസിലെയും ഉദ്യോഗസ്‌ഥരെയുമാണ് എസ്.എ.പി കാമ്പിലെ എ.എസ്.ഐയും ഭാര്യയും ചേര്‍ന്ന് ആക്രമിച്ചത്. ഇവരുടെ മകനെ അറസ്റ്റ് ചെയ്യുന്നതിനായായിരുന്നു പോലീസ് എത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments