ആഗ്ര : രണ്ടാമതും പെൺകുഞ്ഞിന് ജന്മം നൽകിയതിന് ഭാര്യ നന്നുവിനെ ഭർത്താവായ റഷീദും ബന്ധുക്കളും ക്രൂരമായി മർദിക്കുകയും തല മൊട്ടയടിച്ച് വീടിനു പുറത്താക്കുകയും ചെയ്തു. ഏഴു വർഷത്തെ ദാമ്പത്യജീവിതം കൊണ്ട് തന്നെ മാനസികമായും ശാരീരികവുമായി തളർന്നിരുന്ന നന്നുവിനു പെൺകുഞ്ഞു പിറന്നതോടെയാണു ഭർത്താവിൽ നിന്നും ബന്ധു വീട്ടുകാരിൽ നിന്നും മാനസികവും ശാരീരികവുമായ പീഡനം തുടങ്ങിയത്. കുഞ്ഞിനു 13 ദിവസം മാത്രം പ്രായമായപ്പോഴാണ് വിളർച്ച അനുഭവിക്കുന്ന നന്നുവിനെ വീട്ടില്‍ നിന്നു പുറത്താക്കിയതു. കുഞ്ഞിനു പാൽ കൊടുക്കാന്‍ പോലും അവർ അനുവദിച്ചിരുന്നില്ല.
സ്വന്തം വീട്ടിലെത്തിയ നന്നു പൊലീസിന് പരാതി നൽകി. നന്നുവിനെ പരിചരിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നു റഷീദിന് പൊലീസ് താക്കീത് നൽകി. ഭർത്താവുമൊന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നതിനാൽ നന്നു തുടർന്നു പരാതി പിൻവലിച്ചു.
Post Your Comments