മീഡിയവണ്‍ ചാനലില്‍ നിന്ന് 36 പേരെ പിരിച്ചുവിടുന്നു .നവംബര്‍ 30 നാണ് മാനേജ്‌മെന്റ് 36 ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ ഉത്തരവ് നല്‍കിയത്. ഇവരെല്ലാം തന്നെ സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാരായിരുന്നു. മറ്റ് പല സ്ഥാപനങ്ങളില്‍ നിന്നും വന്‍തുക ശമ്പളം വാഗ്ദാനം ചെയ്ത് കൊണ്ടുവന്നവരും ഇതില്‍ ഉണ്ട്. മുൻപ് വാക്കാൽ പിരിച്ചുവിടല്‍ ഉത്തരവ് നല്‍കിയിരുന്നെങ്കിലും എങ്കില്‍ ഇപ്പോള്‍ അച്ചടിച്ച ഉത്തരവ് തന്നെയാണ് നല്‍കിയിരിക്കുന്നത്.
ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ നടന്ന സമവായ ചര്‍ച്ചകളിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് ഇപ്പോഴത്തെ പിരിച്ചുവിടല്‍ നടപടിയെന്ന് പത്രപ്രവര്‍ത്തകയൂണിയന്‍ ആരോപിച്ചു. മനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധപരിപാടികളുമായി രംഗത്ത് വരുമെന്നും പത്രപ്രവപര്‍ത്തക യൂണിയന്‍ വ്യക്തമാക്കി. പ്രോഗ്രാം വിഭാഗം അവസാനിപ്പിച്ചതിന്റെ തുടര്‍ച്ചയായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത് എന്നാണ് ചാനല്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍ ഈ വിശദീകരണത്തില്‍ ജീവനക്കാര്‍ തൃപ്തരല്ല.
Post Your Comments