Kerala

കൊല്ലപ്പെട്ട ഫൈസലിന്റെ അമ്മയും ഇസ്ലാംമതം സ്വീകരിച്ചു

മലപ്പുറം● മലപ്പുറത്ത് കൊടിഞ്ഞിയില്‍ വെട്ടേറ്റുമരിച്ച പുല്ലാണി ഫൈസലിന്റെ അമ്മ മീനാക്ഷിയും ഇസ്ലാംമതം സ്വീകരിച്ചു. ജമീല എന്നാണ് പുതിയ പേര്. മതം മാറിയതിലുള്ള പ്രതിഷേധമാണ് കൊലപാതകത്തിന് കാരണം. ഒരു വര്‍ഷം മുന്‍പ് ഗള്‍ഫില്‍ വെച്ചാണ് ഫൈസല്‍ മതം മാറിയത്. പിന്നീട് ഭാര്യയും 2 മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ അമ്മാവന്‍ നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. കുടുംബത്തില്‍ നിന്നും കൂടുതല്‍ പേര്‍ ഇസ്ലാമിലേക്ക് പോകുന്നത് തടയാനായിരുന്നു കൊലപാതകമെന്നായിരുന്നു സൂചന.

നവംബര്‍ 26ന് പുലര്‍ച്ചെ ഭാര്യയുടെ മാതാപിതാക്കളെ കൂട്ടിക്കൊണ്ട് വരുന്നതിന് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ഫൈസലിനെ വെട്ടിക്കൊല്ലുകയായിരുന്നു. ഫൈസലിന്റെ കൊലപാതകത്തിന് പിന്നില്‍ സഹോദരിയുടെ ഭര്‍ത്താവിനെ സംശയിക്കുന്നതായി അമ്മ മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. മതം മാറിയതിന് ശേഷം ഫൈസലിന് കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സഹോദരീ ഭര്‍ത്താവ് വിനോദ് ഉള്‍പ്പെടെ എട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button