കോഴിക്കോട് ചക്കുംകടവില്‍ 12 ദിവസം പ്രായമുള്ള കുഞ്ഞിനെ അച്ഛന് വിറ്റു. മാറാട് സ്വദേശിയായ മിഥുന് എന്നയാളാണ് കുഞ്ഞിനെ വിറ്റത്. മിഥുന്-രേഷ്മ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. കുട്ടികളെ നോക്കാനുള്ള പണമില്ലാത്തതിനാലാണ് കുഞ്ഞിനെ വിറ്റതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് കുഞ്ഞിനെ വിറ്റത്. ഇന്ന് സംഭവം പുറത്തറിഞ്ഞതോടെ പന്നിയങ്കര പൊലീസ് മിഥുനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക പരാധീനത കാരണമാണ് കുഞ്ഞിനെ വിറ്റതെന്നാണ് അച്ഛന് പറയുന്നത്. കൂടാതെ കുഞ്ഞിനെ വിറ്റതാണെന്ന് മിഥുന്റെ ഭാര്യയുടെ അമ്മ അടക്കമുള്ളവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മിഥുന് കുട്ടികളെ നോക്കാറില്ലെന്നും അവര്‍ പറഞ്ഞു.
Post Your Comments