India

തിയേറ്ററില്‍ ദേശീയഗാനം: ജനങ്ങളില്‍ രാജ്യസ്‌നേഹം വര്‍ദ്ധിക്കുമെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: എല്ലാ തിയേറ്ററിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന കോടതി വിധി ജനങ്ങളില്‍ രാജ്യസ്‌നേഹം വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുവതലമുറയെ രാജ്യസ്നേഹികളാക്കാന്‍ ഇത് സഹായിക്കുമെന്നും വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. രാജ്യത്തെ എല്ലാ തിയേറ്ററുകളിലും സിനിമ ആരംഭിക്കുന്നതിന് മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. ദേശീയ ഗാനത്തോടൊപ്പം ദേശീയ പതാക സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button