കോയമ്പത്തൂര്‍ : ഒന്നരക്കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുമായി മൂന്നംഗ സംഘം പോലീസ് പിടിയില്‍. തിരിച്ചെന്തൂര്‍ സ്വദേശി മണികണ്ഠന്‍, പൊള്ളാച്ചിക്കാരായ തമിഴ് ശെല്‍വം, ലോകനാഥന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ കമ്മിഷന്‍ അടിസ്ഥാനത്തില്‍ വാങ്ങുന്നവരാണ് പിടിയിലായിരിക്കുന്നത്. സംഘത്തില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
പിടിയിലായവരെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. കുനിയം മുത്തൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജ് ക്യാംപസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു സംഘം. ഇവരുടെ വാഹനവും പണവും കസ്റ്റഡിയിലെടുത്തു. പണം ആദായ നികുതി വകുപ്പിന് കൈമാറി. ഇവര്‍ക്ക് ഇത്രയധികം പുതിയ നോട്ടുകള്‍ കിട്ടിയത് എങ്ങനെയാണെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments