News

സഹകരണ ബാങ്കുകളിലെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ; കള്ളപ്പണമുണ്ടെങ്കിൾ പരിശോധിക്കാം

സഹകരണ ബാങ്ക് പ്രശനം ചർച്ചചെയ്യാൻ ചേർന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം .
പ്രൈമറി ബാങ്കുകളെയെക്കുറിച്ചാണ് വ്യാപകമായ പരാതി ഉന്നയിച്ചു കാണുന്നത് . സഹകരണ ബാങ്കിലെ ഇടപാടുകളിൽ എന്തോ വലിയ കള്ളത്തരമുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ചില കോണുകളിൽ നിന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത് .ശരിയായ വശം ഇവിടങ്ങളിലെ സാമ്പത്തിക ഇടപാടുകൾ വളരെ സുതാര്യമാണ് എന്നതാണ്. വഴിവിട്ട് ഏതെങ്കിലും ബാങ്കുകൾ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാം . സഹകരണ ബാങ്കിലെ ഏതെങ്കിലും അക്കൗണ്ടുകളിൽ കള്ളപ്പണമുണ്ടെങ്കിൽ പരിശോദിക്കാൻ തയ്യാറാണ് . ബാങ്കുകളുടെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കാനുള്ള കേന്ദ്ര ശ്രമത്തെ അംഗീകരിക്കാനാവില്ല .പിണറായി പറഞ്ഞു . ബാങ്കുകളിലെ പ്രവർത്തനങ്ങൾ ഒരു ഏകീകൃത സോഫ്ട്‍വെയറിനു കീഴിൽ കൊണ്ടുവരാൻ യോഗത്തിൽ തീരുമാനമായി . നബാർഡ് പോലുള്ള സ്ഥാപനങ്ങൾ സഹകരണമേഖലയുടെ പ്രതിസന്ധി മറികടക്കാൻ ചേർന്ന് പ്രവൃത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button