മുംബൈ: ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം പിന്‍വലിക്കുന്നതിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തി.ഇത് പ്രകാരം ഇനിമുതല്‍ കെ.വൈ.സി നിബന്ധനകള്‍ പാലിക്കുന്ന ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് ഇനി ഒരു മാസത്തില്‍ പരമാവധി 10,000 രൂപയും കെ.വൈ.സി നിബന്ധനകള്‍ പാലിക്കാത്ത അക്കൗണ്ടുകളില്‍ നിന്ന് പരമാവധി 5000 രൂപയും മാത്രമേ ഇനി പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ..ഈ പരിധികഴിഞ്ഞുള്ള തുക പിന്‍വലിക്കുന്നതിന് ജന്‍ധന്‍ അക്കൗണ്ട് ഉടമയുടെ രേഖകള്‍ ബാങ്ക് മാനേജര്‍ പരിശോധിച്ച് ഇടപാടുകള്‍ നിയമവിധേയമാണെന്ന് ഉറപ്പു വരുത്തണമെന്നും ആർ.ബി.ഐ അറിയിച്ചിട്ടുണ്ട്.കൂടാതെ പാവപ്പെട്ട കര്‍ഷകരേയും ഗ്രാമീണരേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരമെന്നും ആർ.ബി.ഐ അഭിപ്രായപ്പെടുകയുണ്ടായി.
ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനമുണ്ടായിരിക്കുന്നത്.നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ബാങ്ക് നിക്ഷേപങ്ങള്‍ പരിശോധിക്കുന്ന കൂട്ടത്തില്‍ ജന്‍ധന്‍ അക്കൗണ്ടുകളെയും ഉള്‍പ്പെടുത്തുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.തുടർന്നാണ് ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തികൊണ്ടുള്ള പുതിയ തീരുമാനം വന്നിരിക്കുന്നത്.
Post Your Comments