തിരുവനന്തപുരം : നോട്ട് നിരോധനത്തെ തുടർന്ന് മാര്‍ച്ച് മുപ്പത്തിയൊന്ന് വരെയുള്ള സഹകരണ ബാങ്കിലെ വായ്പകള്‍ക്ക് സംസ്ഥാന സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. ഇതേ തുടർന്ന് മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ ബാങ്ക് വായ്പമേല്‍ ജപ്തി നടപടികളോ, മറ്റു തരത്തിലുള്ള ശിക്ഷാനടപടികളോ വായ്പയ്ക്കു മേല്‍ ഉണ്ടാവില്ല എന്നും തീരുമാനമായി. ഇത് സംബന്ധിച്ച് വിഞ്ജാപനം ഇന്നു തന്നെ പുറത്തിറക്കും
Post Your Comments