കൊച്ചി : ഭിക്ഷാടനത്തിനായി കേരളത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന മാഫിയ സംഘത്തിലെ പ്രധാനിയും ആന്ധ്രപ്രദേശ് ചിറയിലതണ്ട അജിലാബാദ് സ്വദേശിനിയുമായ ചെങ്കോലി രാജു (51 ) പോലിസ് പിടിയിലായി. അഞ്ചുവയസായ കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടെ പള്ളുരുത്തി നമ്പ്യപുരത്ത് നിന്ന് നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികളെ തട്ടികൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നിരുന്ന സാഹചര്യത്തിലാണ് ചെങ്കോലി കൊച്ചിയിൽ പിടിയിലായത്. കൊച്ചിയില്‍ നിന്ന് കാണാതായ കുട്ടികളുടെ തിരോധാനത്തിന് പിന്നില്‍ ഇവരുടെ സംഘം ആയിരിക്കുമെന്നാണ് പോലീസ് നിഗമനം. കൂടാതെ ഇവരോടപ്പം പിടികൂടിയ ആളെപറ്റിയുള്ള വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments