
മുംബൈ : മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിമുട്ടിയുള്ള അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ബുധനാഴ്ച പുലര്‍ച്ചെ 5.45 നായിരുന്നു സംഭവം. കുവൈത്ത് എയര്‍ലൈന്‍സും ഇന്‍ഡിഗോ വിമാനവുമാണ് അപകടത്തില്‍പെട്ടത്. രണ്ടു വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടിയെങ്കിലും അപകടം ഒഴിവാകുകയായിരുന്നു. കുവൈത്ത് എയര്‍ലൈന്‍സ് പാര്‍ക്ക് ചെയ്യാന്‍ എത്തുമ്പോള്‍ ഇന്‍ഡിഗോ വിമാനം ജയ്പുരിന് സര്‍വീസ് ആരംഭിക്കാന്‍ പാര്‍ക്കിംഗ് സ്ഥലത്തുനിന്നും എടുക്കുകയായിരുന്നു. വിമാനത്തിന്റെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നത് കണ്ട യാത്രക്കാരന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ഇയാള്‍ ഇന്‍ഡിഗോ വിമാന ജീവനക്കാരെ വിവരം അറിയിക്കുകയും അപകടം ഒഴുവാക്കുകയുമായിരുന്നു.
Post Your Comments