News Story

സാത്താന്റെ കുട്ടികളുടെ പേരില്‍ എഴുതുന്നു; അമേരിക്കയിലെ മസ്ജിദുകളിലേക്ക് ഭീഷണിക്കത്തുകള്‍

ഹിറ്റ്‌ലര്‍ ജൂതന്മാരെ ചെയ്തതു പോലെ ട്രംപ് മുസ്ലിങ്ങളോടും പെരുമാറുമെന്ന് പറയുന്ന കത്തുകളാണ് വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ജോസ്, ലോങ് ബീച്ച്, തെക്കന്‍ കാലിഫോര്‍ണിയയിലെ പൊമോന എന്നിവിടങ്ങളിലെ ഇസ്ലാമിക് കേന്ദ്രങ്ങളില്‍ ലഭിച്ചിരിക്കുന്നത്.

സാത്താന്റെ കുട്ടികളുടെ പേരില്‍ എഴുതുന്നു എന്നാണ് കത്തുകളില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. നിങ്ങള്‍ ആരാധിക്കുന്നത് പിശാചിനെയാണ്, നിങ്ങളുടെ വിചാരണയുടെ ദിനം അടുത്തിരിക്കുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ഇതാദ്യമായാണ് ഇങ്ങനെ ഒരു കത്ത് ലഭിക്കുന്നതെന്ന് കൗണ്‍സില്‍ ഓണ്‍ ഇസ്ലാമിക് അമേരിക്കന്‍ റിലേഷന്‍സ് അധികൃതര്‍ അറിയിച്ചു.

മതങ്ങള്‍ക്കെതിരെ നീചമായ രീതിയില്‍ പ്രചരണം നടത്തുന്ന സംഘത്തിനെതിരെ അന്വേഷണം വേണമെന്ന് മത പണ്ഡിതര്‍ ആവശ്യപ്പെട്ടു. പ്രസിഡന്റായാല്‍ അമേരിക്കയില്‍ മുസ്ലിങ്ങളെ വിലക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. പ്രസ്താവനക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്റെ പ്രസ്താവന ട്രംപ് മയപ്പെടുത്തിയിരുന്നു.

2001 ലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്കയില്‍ വളര്‍ന്നു വരുന്ന മുസ്ലിം വിരുദ്ധര്‍ക്ക് ട്രംപിന്റെ തെരഞ്ഞെടുപ്പോടെ ശക്തി വര്‍ദ്ധിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.

shortlink

Post Your Comments


Back to top button