ശബരിമല: അയ്യപ്പന്മാരുടെ തിരക്ക് നിയന്ത്രണാതീതമായതിനെത്തുടർന്ന് ശബരിമല ദര്‍ശനത്തിന് തയ്യാറെടുക്കുന്നവര്‍ യാത്ര അല്‍പ്പം കൂടി നീട്ടിവെയ്ക്കണമെന്ന് പോലീസ് അഭ്യർത്ഥിക്കുന്നു. ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ആണ് വിവരം ഈ അറിയിച്ചത്. ഇതേ സമയം അയ്യപ്പന്മാരെ നിയന്ത്രിക്കാനായി എരുമേലി, ളാഹ, വടശേരിക്കര, പത്തനംതിട്ട, കുമളി എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടയാന്‍ തുടങ്ങി.
വാഹനങ്ങള്‍ നാലു മണിക്കൂറിനു ശേഷം കടത്തി വിട്ടാല്‍ മതിയെന്നാണ് നിർദേശം. രാത്രി ഒന്‍പതു മണിയോടെ പതിനെട്ടാം പടി കയറാനുള്ളവരുടെ നിര ശബരിപീഠവും കഴിഞ്ഞു നീണ്ടതോടെയാണ് വാഹനങ്ങള്‍ തടയല്‍ നടപടി സ്വീകരിച്ചത്. ഹര്‍ത്താല്‍ ദിനത്തില്‍ തിരക്കു കുറയുമെന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് സന്നിധാനത്തേയ്ക്ക് അയ്യപ്പന്മാര്‍ ഒഴുകിയത്.
Post Your Comments