ചെന്നൈ: അല്‍ഖ്വയ്ദ ബന്ധമുള്ള നാല് പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ തമിഴ്നാട്ടില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഷംസുദ്ദീന് എന്നയാളാണ് ഇന്ന് എന്‍ഐഎ സംഘത്തിന്റെ പിടിയിലായിരിക്കുന്നത്. മധുരയില്‍ നിന്നാണ് ഇയാളെ എന്‍ഐഎ സംഘം പിടികൂടിയത്.
തിങ്കളാഴ്ച നാല് പേരെ എന്‍ഐഎ സംഘം തമിഴ്നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേരെ ഉസ്മന്നഗറില് നിന്നാണ് അന്വേഷണ സംഘം പിടികൂടിയിരുന്നത്. അറസ്റ്റിലായ നാല് പേരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷംസുദ്ദീന് എന്നയാളെ എന്‍ഐഎ കുടുക്കിയത്.
മലപ്പുറം, കൊല്ലം കോടതി വളപ്പുകളിലെ സ്ഫോടനങ്ങളില്‍ ഇയാള്‍ക്കുള്ള പങ്ക് എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. അല്‍-ഖ്വയ്ദ ഭീകരര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധി നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Post Your Comments