സ്മാർട്ട് ഫോൺ വിപണിയിൽ വന്‍പ്രചാരം നേടി കൊണ്ടിരിക്കുന്ന ലെനോവൊ തങ്ങളുടെ കെ സീരിസിലെ പുത്തൻ ഫോണായ കെ 6 പവര്‍ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പുതിയ മോഡല്‍ ചൊവാഴ്ച മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ലഭിച്ച് തുടങ്ങും. പേര് പോലെ തന്നെ കരുത്തുറ്റ 4000 എം.എ.എച് ബാറ്ററി കപ്പാസിറ്റിയാണ് ഫോണിന്റെ മുഖ്യ ആകർഷണം. ബെര്‍ലിനില്‍ വെച്ച് നടന്ന ഐഎഫ്എ 2016 ട്രേഡ് ഷോയിലാണ് കെ 6 പവറിനെ ലെനോവൊ ഔദ്യോഗികമായി അവതരിപ്പിച്ചത്.
64 ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 430 ഒക്ടാ കോര്‍ പ്രോസസറും, അഡ്രീനോ 505 ജിപിയുവും ഉള്ള ഫോണിന് 2 ജിബി റാമും, അഞ്ച് ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേയുമാണ് കമ്പനി നൽകിയിരിക്കുന്നത്. 13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും, എട്ട് മെഗാപിക്‌സല്‍ സെക്കണ്ടറി ക്യമാറയും മോശമല്ലാത്ത ക്ലാരിറ്റി നല്‍കുമെന്നാണ് ടെക് ലോകത്തെ വിദഗ്ദ്ധരുടെ വിലയിരുത്തൽ.
4ജി എല്‍ടിഇ സഹിതം 32 ജിബി എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജുള്ള ഫോൺ ആൻഡ്രോയിഡ് മാര്‍ഷ്‌മെല്ലോയില്‍ ആയിരിക്കും പ്രവർത്തിക്കുക. മെറ്റൽ ഡിസൈനോട് കൂടിയ കെ 6 പവർ ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ നിറങ്ങളിലായിരിക്കും ഉപയോക്താക്കള്‍ക്ക് ലഭിക്കുക.
Post Your Comments