ന്യൂഡല്‍ഹി: കേരളത്തില്‍ മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവിയുടെയും മലപ്പുറം എസ്പിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കും.
മാവോയിസ്റ്റുകളുടെ തിരിച്ചടി മുന്നില്‍ കണ്ട് ജാഗ്രത പാലിക്കാന്‍ കേരള പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നാണ് അറിയുന്നത്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കമാന്‍ഡോകളുടെ അകമ്പടിയില്ലാതെയാണ് കേരളത്തില്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും ഉന്നത ഐഎഎസ്-ഐപിഎസുകാരും സഞ്ചരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ മാറ്റം വരുന്നതോടെ കൂടുതല്‍ കമാന്‍ഡോകളെ സംസ്ഥാനത്ത് നിയോഗിക്കേണ്ടി വരും. സുരക്ഷാ സൈനികര്‍ പോയിട്ട് പൈലറ്റ് വാഹനം പോലും വേണ്ടെന്ന അഭിപ്രായമുള്ള സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുക്കുന്ന തീരുമാനപ്രകാരമായിരിക്കും സുരക്ഷാ സജ്ജീകരണം.
Post Your Comments