കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെട്ട എസ്എന്‍സി ലാവലിന്‍ കേസ് ഹൈക്കോടതി ഡിസംബര്‍ 15ന് പരിഗണിക്കും. സിബിഐയുടെ ആവശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. കേസ് പരിഗണിക്കുമ്പോള്‍ അന്തിമ വാദം തുടങ്ങുന്നതിന് തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. പിണറായി വിജയന് അടക്കമുള്ള കേസിലെ എതിര് കക്ഷികളും കേസ് മാറ്റുന്നതിന് തയാറാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് കമാല്‍ പാഷയുടെ ബെഞ്ചാകും കേസ് പരിഗണിക്കുന്നത്.
Post Your Comments