കോഴിക്കോട്: കൊല്ലപ്പെട്ട മലപ്പുറം കൊടിഞ്ഞി ഫറൂഖ് നഗറിലെ ഫൈസലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജമാഅത്തെ ഇസ്ലാമി. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട സംഭവം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണിയാണെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കുന്നു.
ഒരു വ്യക്തിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും അവകാശമുണ്ട്. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന പൗരാവകാശം സംരക്ഷിക്കുന്നതിലെ വീഴ്ചയാണ് സംഭവത്തിലൂടെ വ്യക്തമായത്. കൊലപാതകത്തിനു പിന്നിലെ കുറ്റവാളികളെ ഉടന്‍ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. അവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ജമാഅത്തെ കേരള അമീര്‍ എം.ഐ.അബ്ദുള്‍ അസീസ് ആവശ്യപ്പെട്ടു.
Post Your Comments