InternationalUncategorized

ബൊളിവീയയില്‍ ജല ക്ഷാമം രൂക്ഷമാകുന്നു

ലാപാസ് : തെക്കൻ അമേരിക്കൻ രാജ്യമായ ബൊളീവിയയില്‍ ജല ക്ഷാമം രൂക്ഷമാകുന്നു. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും ഉയരം കൂടിയ തലസ്ഥാന നഗരമായ ലാപാസിന് ചുറ്റുമുള്ള ആന്‍ഡിയന്‍ മലനിരകളിലെ ഹിമാനികളിൽ നിന്നെത്തുന്ന വെള്ളമാണ് നഗരത്തിന്റെ പ്രധാന ജലസ്രോതസ്. എന്നാൽ ഇത്തവണ ഹിമാനികള്‍ വന്‍തോതില്‍ ചുരുങ്ങിയതാണ് ഈ വര്‍ഷം ബൊളീവിയയെ കൊടും വരള്‍ച്ചയിലത്തെിച്ചത്.

ഇതോടെ ലാപാസിലേക്കും,എല്‍ അള്‍ട്ടോയിലേക്കും വെള്ളം വിതരണം ചെയ്യുന്ന മൂന്ന് ഡാമുകളും വറ്റിവരണ്ടതിനാൽ സൈനികര്‍ നഗരങ്ങളില്‍ വെള്ളവിതരണം നിയന്ത്രിക്കുകയും. രണ്ട് നഗരങ്ങളിലും വെള്ളത്തിന് റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജലകമ്പനിയുടെ തലവൻ ജലക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാത്തതിനാൽ തലവനെ പ്രസിഡന്‍റ് ഇവോ മൊറാലിസ് പുറത്താക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button