India

നോട്ട് അസാധുവാക്കല്‍ ഏറ്റുതുടങ്ങി: വിലകള്‍ താഴേക്ക്

ന്യൂഡല്‍ഹി● നോട്ട് അസാധുവാക്കലിന്റെ ഫലം കണ്ടുതുടങ്ങി. വലിയ നോട്ടുകള്‍ പിന്‍വലിക്കുകയും പണവിനിമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതിലൂടെ രാജ്യമാകെ പച്ചക്കറി-ഭക്ഷണപദാര്‍ഥങ്ങളുടെ വില താഴേക്ക് വരികയാണ്‌. ഇതോടെ പണപ്പെരുപ്പ നിരക്കും ഉപഭോക്തൃ വില സൂചികയും താഴും. ഈ സാഹചര്യത്തില്‍ റിസർവ് ബാങ്ക് റീപോ നിരക്കിൽ അരശതമാനം കുറവു വരുത്തിയേക്കുമെന്നാണ് കരുതുന്നത്. അങ്ങനെ ചെയ്താല്‍ ഭവന, വാഹന, വ്യക്തിഗത വായ്പകൾക്കെല്ലാം പലിശ നിരക്ക് കുറയും. നിലവിൽ 6.25 ശതമാനമാണ് റീപോ നിരക്ക്. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണിത്. ബാങ്ക് പലിശയുടെ അടിസ്ഥാന നിരക്ക് നിശ്ചയിക്കുന്നത് റീപോയ്ക്ക് അനുസരിച്ചാണ്.

എന്നാല്‍ പലിശനിരക്കുകള്‍ കുറയുന്നത് പെൻഷൻകാർക്കും ബാങ്കിൽ സ്ഥിര നിക്ഷേപത്തിന്റെ പലിശ വരുമാനം ജീവിതച്ചെലവുകൾക്കായി ഉപയോഗിക്കുന്നവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കും.എന്നാല്‍ റീപോ നിരക്ക് 5.75% ആയി താഴുമ്പോൾ എല്ലാ വായ്പകളുടെയും പലിശ താഴും. അതുവഴി നോട്ട് റദ്ദാക്കിയതിന്റെ ഗുണഫലം സാധാരണക്കാരിൽ എത്തിക്കാൻ കഴിയും. പലിശ കുറയുമ്പോൾ വായ്പയെടുത്ത് വ്യവസായ മുതൽമുടക്കും വർധിക്കും. പണപ്പെരുപ്പ നിരക്കും ഉപഭോക്തൃ വിലസൂചികയും (സിപിഐ) റീപോ നിരക്കു നിശ്ചയിക്കുന്നതിൽ സ്വാധീനം ചെലുത്താറുണ്ട്. അടുത്ത ദിവസങ്ങളിൽ ഉപഭോക്തൃവിലസൂചിക നിലവിലുള്ള 4.2 ശതമാനത്തിൽ നിന്ന് നാലു ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ചെറുകിട വ്യാപാരികളുടെ ബിസിനസി‍ൽ കാര്യമായ ഇടിവുണ്ടായതും കോർപറേറ്റ് നിക്ഷേപത്തിൽ കുറവു വന്നതും ജിഡിപി വളർച്ചാ നിരക്കിനെ തൽക്കാലം താഴോട്ടു വലിച്ചേക്കാം. ജിഡിപി വളർച്ച ഏഴുശതമാനത്തിൽ താഴെ പോകുമെന്ന നിരീക്ഷണം വിദഗ്ധരിൽ നിന്നുണ്ട്. വ്യവസായ നിക്ഷേപം വർധിപ്പിക്കാനും വളർച്ചാനിരക്കു കുറയാതെ പിടിച്ചു നിർത്താനും വേണ്ട ഉത്തേജക നടപടികൾ ഗവൺമെന്റിനു സ്വീകരിക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button