ന്യൂ ഡൽഹി : ബുരാരിയിൽ അദ്ധ്യാപകനായ ജ്യേഷ്ഠനെ അനുജൻ അടിച്ചു കൊലപ്പെടുത്തി. പി.ജി.ഡി.എ.വി. കോളേജില്‍ സംസ്‌കൃതം പ്രൊഫസറായ ഹിതേശാണ് കൊല്ലപ്പെട്ടത്.
ഹിതേശും , ശിവാജി കോളേജിലെ പി.ജി. വിദ്യാര്‍ഥിയും അനുജനുമായ ഹിമാന്‍ഷുവും ഒരുമിച്ചാണ് താമസം. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്ക് പെണ്‍സുഹൃത്തുമായെത്തിയ ഹിതേശ് ഹിമാന്‍ശുവിനോട് പുറത്തു പോവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹിമാന്‍ഷു ഈ ആവശ്യം നിരസിക്കുകയും വാക്കുതര്‍ക്കത്തിനിടയാക്കുകയും ചെയ്തു. ഒടുവിൽ അരിശം മൂത്ത ഹിമാന്‍ശു സഹോദരനെ ഡംബെല്‍ കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഒരു മണിക്കൂർ ശേഷം പോലീസിനെ വിളിച്ച ഹിമാന്‍ഷു പുറത്തു നിന്നാളുകള്‍ ആക്രമിച്ചതാണെന്ന കെട്ടു കഥയുണ്ടാക്കിയെങ്കിലും സംശയം തോന്നിയ പോലീസ് കൂടുതൽ ചോദ്യം ചെയ്തതോടെ ഹിമാന്‍ശു കുറ്റം സമ്മതിക്കുകയും, ആയുധം ഒളിപ്പിച്ചു വെച്ച സ്ഥലം പോലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തു.
മിക്ക ദിവസങ്ങളിലും വീട്ടില്‍ സുഹൃത്തുക്കളുമായെത്തുന്ന ജ്യേഷ്ഠന്‍ തന്നോട് പുറത്തു പോവാന്‍ പറയുകയും , തന്നെക്കൊണ്ട് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ നിര്‍ബന്ധിച്ച ചെയ്യിക്കാറുമുണ്ടായിരുന്നു എന്നും പ്രതി പോലീസിന് മൊഴി നൽകി. കാലങ്ങളായുളള ഈ പകയാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്.
Post Your Comments