മുംബൈ: അസാധുവാക്കപ്പെട്ട 1000-ന്റെയും 500-ന്റെയും നോട്ടുകളല്‍ 60 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 14 ലക്ഷം കോടി രൂപയാണ് ബാങ്കുകളില്‍ തിരിച്ചെത്തിയത്. 33,948 കോടി രൂപയുടെ അസാധുനോട്ടുകള്‍ മാറ്റി നല്‍കിയതു വഴിയാണ് തിരിച്ചെത്തിയത്. 8.11 ലക്ഷം കോടി രൂപ അസാധുനോട്ടുകള്‍ ജനങ്ങള്‍ ബാങ്കില്‍ നേരിട്ട് ബാങ്കില്‍ നേരിട്ട് നിക്ഷേപിക്കുകയായിരുന്നു. പോസ്റ്റ് ഓഫീസില്‍ ലഭിച്ച നിക്ഷേപം കൂടാതെയുള്ള കണക്കാണിത്. നോട്ട് അസാധുവാക്കല്‍ തീരുമാനം വന്ന ആദ്യ ആഴ്ചയിലുണ്ടായ തിരക്ക് പിന്നീട് അനുഭവപ്പെട്ടില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു നവംബര്‍ 10 മുതല്‍ 18വരെയുള്ള കാലയളവില്‍ 1.36 ലക്ഷം കോടി രൂപയാണ് ബാങ്കുകളില്‍നിന്ന് ആളുകള്‍ മാറ്റിയെടുത്തത്.
എന്നാല്‍, നവംബര്‍ 18 മുതല്‍ 27 വരെയുള്ള കാലയളവില്‍ ഇത് 1.14 ലക്ഷം കോടി രൂപയായി കുറഞ്ഞു.
നവംബര്‍ ഒമ്പതിന് ശേഷം ബാങ്കുകളിലുടെയും പോസ്റ്റോഫീസുകളിലൂടെയും മാറ്റിയെടുത്തത് രണ്ടരലക്ഷം കോടി രൂപയോളമാണ്. ഇത് പിന്‍വലിക്കപ്പെട്ട നോട്ടുകളുടെ 18 ശതമാനത്തോളം വരും. ഇതില്‍ 2.16 ലക്ഷം കോടി രൂപ എ.ടി.എമ്മുകളിലൂടെയും ബാങ്കുകളിലൂടെയുമായ് മാറ്റിയെടുത്തിട്ടുള്ളത്. എ.ടി.എമ്മുകളില്‍ 2000-ന്റെ നോട്ട് എത്തിയതോടെ ആവശ്യക്കാര്‍ കുറയുകയാണുണ്ടായത്. പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതിനായി 2000-ന്റെ അച്ചടി നിര്‍ത്തിയതും പിന്‍വലിക്കലിന്റെ തോത് കുറയ്ക്കാനിടയാക്കി.
അസാധുവാക്കപ്പെട്ട നോട്ടുകള്‍ മുഴുവനായും തിരിച്ചു വരില്ലെന്നും ആ തുക ലാഭമായി മാറും എന്നുമാണ് ആര്‍ബിഐയുടെ കണക്ക് കൂട്ടല്‍. ചുരുങ്ങിയത് മൂന്ന് ലക്ഷം കോടി രൂപയെങ്കിലും ഇങ്ങനെ തിരിച്ചു വരില്ല എന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ അസാധുവാക്കപ്പെട്ട നോട്ടുകള്‍ വന്‍തോതില്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ പ്രതീക്ഷിച്ച ലാഭം ഉണ്ടായേക്കില്ലെന്ന സംശയവും ഉയരുന്നുണ്ട്.
Post Your Comments