തൃശൂർ: അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്ന് കാണിച്ച് വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരി കോടതിയിൽ ഹർജി സമർപ്പിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ഹർജിയിൽ പറയുന്നുണ്ട്.
കേസിൽ തെളിവുകളൊന്നും ഇല്ലെന്നും പരാതിക്കാരിക്ക് പീഡനത്തിനായി കൊണ്ടുപോയ സ്ഥലം വ്യക്തമാക്കാന്‍ സാധിച്ചില്ലെന്നും അതിനാൽ കോടതി പറഞ്ഞതിന് ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ എന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. രണ്ട് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടക്കാഞ്ചേരിയിലെ സിപിഎം കൗണ്‍സിലര്‍ ജയന്തൻ ഉൾപ്പെടെ നാല് പേർ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
Post Your Comments